െഎ.​െഎ.ടി, എൻ.​െഎ.ടി പ്രവേശനത്തിനുള്ള സ്​റ്റേ സുപ്രീം കോടതി  നീക്കി

ന്യൂഡൽഹി: രാജ്യത്തെ ​െഎ.​െഎ.ടികളിലേക്കും എൻ.​െഎ.ടികളിലേക്കുമുള്ള പ്രവേശ നടപടിക​ൾക്ക്​  താൽക്കാലികമായി ഏർപ്പെടുത്തിയ സ്​റ്റേ സുപ്രിംകോടതി നീക്കി. ജെ.ഇ.ഇ അടിസ്ഥാനമാക്കി പ്രവേശനം നടത്തുന്ന എഞ്ചിനിയറിങ്​ സ്ഥാപനങ്ങൾക്ക്​ ഏർപ്പെടുത്തിയ സ്​റ്റേ ഒഴിവാക്കിയതായും പ്രവേശന നടപടികളുമായി സ്ഥാപനങ്ങൾക്ക്​ മുന്നോട്ടു പോകാമെന്നും സുപ്രീംകോടതി അറിയിച്ചു. 

കഴിഞ്ഞ വെള്ളിയാഴ്​ചയാണ്​ ​​െഎ.​െഎ.ടി, എൻ.​െഎ.ടി സ്ഥാപനങ്ങളിലേക്കുള്ള ​​എൻജീനിയറിങ്​ കോഴ്​സ്​ അഡ്​മിഷൻ താൽകാലകമായി നിർത്തിവെക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്​. 
ബോണസ്​ മാർക്ക്​ സംബന്ധിച്ച് ​ തർക്കമാണ്​ എഞ്ചിനിയറിങ്​ അഡ്​മിഷൻ സ്​റ്റേ ചെയ്യുന്നതിലേക്ക്​ നയിച്ചത്​. എല്ലാ വിദ്യാർഥികൾക്കും ബോണസ്​ മാർക്ക്​ നൽകാനുള്ള മദ്രാസ്​ ​െഎ ​െഎ ടിയുടെ തീരുമാനത്തിനെതിരെ​ രണ്ട്​ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.  ചോദ്യത്തിന്​ ഉത്തരമെഴുതാൻ ശ്രമിച്ചവർക്ക്​ മാത്രം ബോണസ്​ മാർക്ക്​ നൽകിയാൽ മതിയെന്നാണ്​ വിദ്യാർഥികൾ ഹരജിയിൽ ആവശ്യപ്പെട്ടത്​​​. ​പ്രവേശന പരീക്ഷയുടെ ചോദ്യ​േപപ്പറിൽ തെറ്റ്​ കണ്ടെത്തിയതിനെ തുടർന്നാണ്​ ബോണസ്​ മാർക്ക്​ നൽകാൻ തീരുമാനിച്ചത്​.

തുടർന്ന്​ ജെ.ഇ.ഇ അടിസ്ഥാനമാക്കി പ്രവശേനം നടത്തുന്ന സ്ഥാപനങ്ങളിലെ അഡ്​മിഷൻ നടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. 

Tags:    
News Summary - SC gives go-ahead to IIT-JEE counselling, admissions allowed for IIT, NIT and other engineering colleges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.